എന്‍ എസ് ഡി ഐ കേന്ദ്ര പോര്‍ട്ടലുകള്‍ മറ്റു സംസ്ഥാനപോര്‍ട്ടലുകള്‍ ബന്ധപ്പെട്ട ശൃംഖലകള്‍ സേവനങ്ങള്‍ ചിത്രങ്ങള്‍ ഞങ്ങളെ അറിയുക സ്ഥിരം സംശയങ്ങള്‍

കേരള ജിയോ പോർട്ടലിലേക്കു സ്വാഗതം

സംസ്ഥാനത്തിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു ഇന്‍റര്‍നെറ്റ് അടിസ്ഥാന ജിയോ സ്പേഷ്യല്‍ ഡേറ്റാ ഡയറക്‌റ്ററിയാണ് കെ.എസ്.ഡി.ഐ. കേരളത്തിന്‍റെ അതിരുകള്‍, ഭൂമിശാസ്ത്രം, ഭൂവിനിയോഗം, ജനസംഖ്യ, ഗതാഗത മാര്ഗങ്ങള്, കാര്‍ഷിക-സാമൂഹ്യ സാമ്പത്തിക സ്ഥിതി, വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവയ്‍ക്കുവാനും അന്വേഷിച്ച് വിശകലം ചെയ്യുന്നതിനും ഈ പോര്‍ട്ടൽ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഭാവിയില്‍ വിവരങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്ന തരത്തില്‍ ഈ സൈറ്റിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭൂമിശാസ്ത്ര സംബന്ധമായ വിവരങ്ങൾസമാഹരിക്കുക, ക്രമീകരിക്കുക, വിതരണം ചെയ്യുക എന്നിവയെകൂടാതെ സ്ഥലസംബന്ധിയായ വിവരങ്ങളുടെ ഉപയോഗം കൂടുതൽ വകുപ്പുകളിലേക്കു എത്തിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന നാഷണൽ സ്‌പേഷ്യൽ ഡാറ്റാ സ്ട്രക്ച്ചറിന്റെ (എൻ.എസ്.ഡി.ഐ ) അതേ പ്രവർത്തന രേഖയിലാണ് കെ.എസ്.ഡി.ഐ.യും പ്രവർത്തിക്കുന്നത്.

ഭൂവിഭവ വിവര സംബന്ധിയായ സാങ്കേതിക വിദ്യ, നയങ്ങൾ, സുസ്ഥാപിതമായ വ്യവസ്ഥകൾ എന്നിവയുടെ ഒരു ആകെത്തുകയാണ് കെ.എസ്.ഡി.ഐ. വിവിധ വകുപ്പുകളിൽ നിന്നായി ശേഖരിക്കപ്പെട്ടിട്ടുള്ള ഭൂവിവരങ്ങൾ ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികൾക്കനുസരിച്ചു ഉപയോഗിക്കാൻ ഉതകുന്ന തരത്തിലാണ് കെ.എസ്.ഡി.ഐ. വികസിപ്പിച്ചെടുത്തിരിക്കുന്നത്. സുസ്ഥാപിതമായ ഘടന, സാങ്കേതികത്തികവ്, ബൃഹത്തായ അടിസ്ഥാന വിവരശേഖരം, കൈമാറ്റ പ്രക്രിയ എന്നിവയാണ് കെ.എസ്.ഡി.ഐയുടെ സുപ്രധാന ഘടകങ്ങൾ. സർക്കാർ വകുപ്പുകൾ, വാണിജ്യ മേഖലകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മറ്റു സംരംഭങ്ങൾ, വിദ്യാഭ്യാസ മേഖല എന്നിവയ്ക്ക് ഭൂവിവരങ്ങൾ പങ്കുവക്കുന്നതിനു ഇത് ഏറെ സഹായകമാണ്.

കേരളത്തിലെ ജിഐഎസ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്ര ബിന്ദുവായി 2011 ൽ ആണ് കെ.എസ്.ഡി.ഐ നിലവിൽ വന്നത്. അവലംബനാർഹവും വിശ്വസനീയവുമായ ഭൂവിവരങ്ങൾ പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് നൽകുന്നതിന് ഗുണകരമായി വർത്തിക്കാനും കെ.എസ്.ഡി.ഐക്കു സാധിക്കുന്നു. കെ.എസ്.ഡി.ഐയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്.

  • ഇതു വരെ സമീകൃതമല്ലാത്ത രീതിയില്‍ സമൂഹത്തിന്‍റെ ഒരു വലിയ വിഭാഗത്തിനും, സ്ഥാപനങ്ങള്‍ക്കും, ശാസ്ത്ര-സമൂഹത്തിനും, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അറിയാന്‍ കഴിയാതെ പോയ ജിയോ സ്പേഷ്യല്‍ അറിവുകളേയും വിവരങ്ങളേയും ഒരു പൊതു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുക.
  • സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ശാസ്ത്രസംഘടനകള്‍ എന്നിവയുടെ ഇടയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് വിവിധ വിവര ശേഖരണ ഏജന്‍സികള്‍ക്കുള്ള ഒരു വാതായാനമായി പ്രവര്‍ത്തിക്കുക.
  • സംസ്ഥാനത്തിനു വേണ്ടി സ്പേഷ്യല്‍ ഡേറ്റാ ഡിക്ഷ്ണറിയും, മാപ് ഡയറക്‌‌റ്ററിയും തയ്യാറാക്കി നല്‍കുക.
  • വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആവശ്യങ്ങളെപ്പറ്റി വിശകലനം നടത്തുക.
  • നിര്‍ണ്ണയ-സഹായ സംവിധാനത്തെ സാധ്യമാക്കുകയും പ്രാദേശികതല ആസൂത്രണപ്രക്രിയയെ സഹായിക്കുകയും ചെയ്യുക.
  • സംസ്ഥാനത്തിന്‍റെ വരുമാനത്തിന്‍റെ ഭാഗമാകാവുന്ന തരത്തില്‍ വിവരങ്ങളുടെ വില്‍പനയും വാങ്ങലും ഭാവിയില്‍ സാധ്യമാക്കുന്നതിനായി ഇത് ഉപയോഗിക്കുക.

കെ.എസ്.ഡി.ഐ യുടെ പ്രധാന പ്രയോജനങ്ങൾ താഴെപ്പറയുന്നവയാണ്.

  • നിലവിൽ ലഭ്യമായ ഭൂവിവരങ്ങൾ അനാവശ്യമായി പുനർ നിർമ്മിക്കുന്നതിന് തടയിടുന്നതിലൂടെ സർക്കാരിന് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു.
  • ഒരിക്കൽ വികസിപ്പിച്ചെടുക്കുന്ന സ്ഥിതിവിവരക്കണക്കുകൾ അനുയോജ്യമായ മറ്റു പ്രവർത്തന മേഖലകൾക്കു ഉതകുന്ന രീതിയിൽ ലഭ്യമാക്കുന്നു.
  • ഗുണമേന്മയേറിയ സ്ഥിതിവിവരക്കണക്കുകളുടെ ലഭ്യത മെച്ചപ്പെട്ട നയരൂപീകരണത്തിനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സർക്കാരിനെ സഹായിക്കുന്നു.
  • ഇ-ഗവേര്ണൻസിന്റെ എല്ലാ തലങ്ങളിലെ പ്രവർത്തനങ്ങളെയും സുഗമമാക്കുന്നു.
  • നയരൂപീകരണർക്കും വിശകലനവിദഗ്ധർക്കും പ്രയോദജനപ്രദമാകുന്ന രീതിയിൽ അനുയോജ്യമായ വിവരങ്ങൾ വിശ്ലേഷണ സംബന്ധിയായും ദൃശ്യചിത്രണങ്ങളായും ലഭ്യമാക്കുന്നു.
  • സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതികളുടെ സുസ്ഥിരമായ വികസനത്തിന് സഹായകമായി വർത്തിക്കുന്നു.

"ഏർഡാസ് അപ്പോളോ 2011" ൽ വികസിപ്പിച്ചു 2013 ൽ നിലവിൽ വന്ന കേരള ജിയോ പോർട്ടൽ, കൂടുതൽ സാങ്കേതിക സൗകര്യങ്ങളോടെ ഏറ്റവും പുതിയ "ഏർഡാസ് അപ്പോളോ 2016" വേർഷനിൽ ഇപ്പോൾ ലഭ്യമാണ്. സേവനസന്നദ്ധ ഘടന (Service Oriented Architecture)പിന്തുടരുന്ന കേരള ജിയോ പോർട്ടൽ, പരസ്പര പ്രവർത്തനക്ഷമതയുള്ളതും വിവരങ്ങൾ തിരയുന്നതിനും, വിശകലനം ചെയ്യുന്നതിനും ഭൂവിവര സംബന്ധിയായതോ അല്ലാത്തതോ ആയ വിശകലനങ്ങൾ ചെയ്യുന്നതിനും ഓപ്പൺ ജിയോസ്‌പേഷ്യൽ കൺസോർഷ്യം (ഒജിസി) അടിസ്ഥാനത്തിലുള്ള ഇന്റർനെറ്റ് സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നതുമാണ്. കേരള സർക്കാർ-സർക്കാരിതര വകുപ്പുകൾ തയ്യാറാക്കുന്ന ഭൂവിവരങ്ങളിലേക്കുള്ള ഒരു പ്രവേശന കവാടം ആണ് കേരള ജിയോ പോർട്ടൽ,

എന്‍.എസ്.ഡി.ഐ.

സര്‍ക്കാര്‍, സ്വകാര്യ, വിദ്യാഭ്യാസ മേഖല, ലാഭേച്ഛയില്ലാത്ത മറ്റു മേഖലകള്‍, എന്നീ തലങ്ങളിലേക്ക് ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ എത്തിക്കുക്കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നാ ഉദ്ദേശത്തോടെ നിലവില്‍ വന്ന ദേശീയ സംരംഭമാണ് നാഷണല്‍ സ്പേഷ്യല്‍ ഡാറ്റാ ഇന്ഫ്രാസ്ടക്ചര്‍. ലഭ്യമായ ഭൂവിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന ഘടനയും നടപടിക്ക്രമങ്ങളും എന്‍.എസ്.ഡി.ഐ. ലഭ്യമാക്കുന്നു. പങ്കുവക്കപ്പെട്ട ഭൂവിരങ്ങള്‍ മറ്റു വകുപ്പുകള്‍ക്ക് പദ്ധതി ആസൂത്രണങ്ങള്‍ക്കും മറ്റും പരമാവധി പ്രയോജനപ്പെടുന്ന രീതിയില്‍ വിശകലനം ചെയ്യുന്നതിനും എന്‍.എസ്.ഡി.ഐ. സൗകര്യം ഒരുക്കുന്നുണ്ട്‌.

എന്‍.എസ്.ഡി.ഐ. അടിസ്ഥാന മാതൃകകള്‍

ഒരു എന്‍.എസ്.ഡി.ഐ മെറ്റാഡേറ്റ സ്ഥാപിക്കുന്നതിനെ സഹായിക്കുന്നതിനു ആവശ്യമായ ഘടകങ്ങള്‍, മെറ്റാഡേറ്റയുടെ പ്രധാന ഉപയോഗങ്ങള്‍ എന്നിവയെ മെറ്റാഡേറ്റാ സ്‌റ്റാന്‍ഡേര്‍ഡില്‍ വ്യവസ്ഥ ചെയ്യുന്നു. 1. എന്‍.എസ്.ഡി.ഐ ഓര്‍ഗനൈസേഷന്‍റെ സ്പേഷ്യല്‍ ഡേറ്റാ ഹോള്‍ഡിംഗ്സിന്‍റെ ഒരു ക്യാറ്റലോഗ് സൂക്ഷിക്കുക. 2.ഹോള്‍ഡിംഗ്സിന്‍റെയും വിവരക്യാറ്റലോഗിന്‍റെയും ഉപയോഗകാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പ്രദാനം ചെയ്യുക. 3. സ്പേഷ്യല്‍ഡേറ്റാ ഹോള്‍ഡിംഗ് പ്രോസസ് ചെയ്യുന്നതിനും അവയെ പറ്റി അന്വേഷിക്കുന്നതിനും, അവയിലേയ്‍ക്ക് കടക്കുന്നതിനും ആവശ്യമായ വിവരം ഉപയോഗകാര്‍ക്ക് നല്‍കുക. 4. സ്പേഷ്യല്‍ ഡേറ്റയുടെ എക്സ്ചേഞ്ച് ഫോര്‍മാറ്റ് ഏകീകരിക്കുക. ഒരു നിര്‍ദ്ദിഷ്ട ഉപഭോക്താവിന് ആവശ്യമായ വിവരം എന്നതാണ് സ്‌റ്റാന്‍ഡേര്‍ഡ് കൊണ്ടുദ്ദേശിക്കുന്നത്

ഭാരത സര്‍ക്കാര്‍

ഇന്ത്യാ ഗവണ്മെന്‍റിന്‍റെ വിവിധ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളും സേവനങ്ങളും മനസിലാക്കുന്നതിലുള്ള ഒരു ഏകജാലകം സാധ്യമാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള ഇന്ത്യയുടെ ദേശീയ പോര്‍ട്ടല്‍ ആണിത്. കേന്ദ്ര/സംസ്ഥാന/ജില്ലാ തലങ്ങളില്‍ ഇന്ത്യാ ഗവണ്മെന്‍റിന്‍റെ മന്ത്രാലയങ്ങളും വകുപ്പുകളും നടത്തിയ യോജിച്ച ശ്രമങ്ങളുടെ ഫലമാണ്‌ ഈ പോര്‍ട്ടലിലെ‌ ഉള്ളടക്കം. ദേശീയ ഇ-ഗവര്‍ണന്‍സ് പദ്ധതിയുടെ കീഴിലുള്ള മിഷന്‍ മോഡ് പ്രോജക്‍റ്റ് ആണ് ഈ പോര്‍ട്ടല്‍. ഇത് രൂപകല്‍പന ചെയ്ത് നിലനിര്‍ത്തുന്നത് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍ (എന്‍.ഐ.സി.) (ഒരു പുതിയ ജാലകത്തില്‍ തുറക്കുന്ന പുറം വെബ്‌ സൈറ്റ്), DIT, MoCIT ഇന്ത്യാ ഗവണ്മെന്‍റ് എന്നിവയാണ്.

വില്ലേജ് ഇന്ഫ്ര്മേ്ഷന്‍ സിസ്റ്റം

ഒരു ഭൂമിശാസ്ത്ര വിവരദായക സംവിധാനം അടിസ്ഥാനമാക്കിയുള്ള ഒരു അപ്ലിക്കേഷന്‍ ആണ് വില്ലേജ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (വി.ഐ. എസ്.) ഇത് ഓരോ ഗ്രാമം, ജില്ല, സംസ്ഥാനം,എന്നിവയുടെ ജനസംഖ്യ, അടിസ്ഥാനസൗകര്യം പ്രകൃതി വിഭവങ്ങള്‍ എന്നിവയെപറ്റിയുള്ള വിശദവിവരങ്ങള്‍ നല്‍കുന്നു. 1991-2001 സെന്‍സസ് വിവരങ്ങളില്‍ നിന്ന് ജില്ലയിലേക്ക് ഒരു സംസ്ഥാനത്തേക്ക് അഥവാ മുഴുവന്‍ രാജ്യങ്ങളിലേയ്‍ക്കുമുള്ള ഏകദേശം വിഭാഗങ്ങളെപ്പറ്റിയും വിവരങ്ങള്‍ സഹിതം ഫലത്തില്‍ അതിര്‍ത്തിയും വിശദമാക്കുന്ന ഭൗമശാസ്ത്ര മാപ്പുകള്‍ ഇതില്‍ കാണിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍ ആക്ടീവ് മാപ്പുകള്‍ മുഖേന അവരുടെ സ്വന്തം മാപ്പുകള്‍ ഉണ്ടാക്കുകയോ അച്ചടിക്കുകയോ വിവരം തിരക്കുകയോ ചെയ്യാവുന്നതാണ്..

ഭുവന്‍- ഐ.എസ്.ആര്‍.ഒ. ജിയോപോര്‍ട്ടല്‍

ഓണ്‍ലൈനായി മള്‍ട്ടി സെന്‍സര്‍, മള്‍ട്ടി റിസൊല്യൂഷന്‍, മള്‍ട്ടി-ടെംപറല്‍ ഐ.ആര്‍.എസ് ഇമേജറി ആക്കുകയും, എര്‍ത്ത്-ബ്റൗസറിലൂടെ മൂല്യ-വര്‍ധിത തീമാറ്റിക് വിവരം ഓവര്‍ലേയ് ചെയ്യുകയും വഴി എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റ്‍ലൈറ്റുകളുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഐ.എസ്.ആര്‍.ഒ രൂപീകരിച്ച ജിയോപോര്‍ട്ടലാണ് ഭുവന്‍. ഓണ്‍ലൈന്‍ ജിയോ-പ്രൊസസ്സിംഗിലേക്ക് സാറ്റ്‍ലൈറ്റ് ഡേറ്റയും ഉത്പന്നങ്ങളും നല്‍കുകയും ഒ.ജി.സി സര്‍വീസുകളായി തീമാറ്റിക് ഡേറ്റാ സെറ്റുകള്‍ ഉപഭോഗിക്കുന്നതിനോടുമൊപ്പം സാമൂഹ്യ നന്‍മയ്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്പേഷ്യല്‍ മാഷപ്പുകളിലൂടെ ആപ്ളിക്കേഷന്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി ഭുവന്‍ ഇപ്പോള്‍ യൂസേഴ്സിന് അടിത്തറ പ്രദാനം ചെയ്യുന്നു.

ഡല്‍ഹി എസ്. ഡി.ഐ.

ഡല്‍ഹി സ്പേഷ്യല്‍ ഡാറ്റാ ഇന്ഫ്രാസ്ടക്ചര്‍ 27 നവംബര്‍ 2009 നു നിലവില്‍ വന്നു. ഭൂപ്രതലത്തിലും ഭൂഗര്‍ഭത്തിലും ഉള്ള സേവനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ന് ഡല്‍ഹി സ്പേഷ്യല്‍ ഡാറ്റാ ഇന്ഫ്രാസ്ട്രക്ച്ചരില്‍ ലഭ്യമാണ്. കുടിവെള്ള വിതരണ പൈപ്പ് ലൈന്‍, സീവേജ് പൈപ്പ് ലൈന്‍, ടെലിഫോണ്‍ ലൈന്‍, വൈദ്യുതി ലൈന്‍ എന്നിവ ഇതില്‍പ്പെടുന്നു. ഭൂഗര്‍ഭ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നത് വഴി സേവനങ്ങള്‍ സുഗമമായി ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനും കാലതാമസം കൂടാതെയുള്ള പ്രശ്ന പരിഹാരങ്ങള്‍ക്കും വഴിയൊരുങ്ങുന്നു. വികസിത രാജ്യങ്ങളില്‍ നടപ്പിലാക്കി വിജയം കണ്ട ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യത്യസ്ത വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന ഭൂസംബന്ധിയായ വിവരങ്ങള്‍ ഒരു പൊതു ഡാറ്റാബേസിലേക്ക് ശേഖരിക്കപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സേവനങ്ങളുടെ ഉത്പാദനക്ഷമത, കാര്യക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുകയും അനാവശ്യമായ പദ്ധതിച്ചെലവിനു തടയിടുകയും ചെയ്യുന്നു.

മധ്യപ്രദേശ്‌ ജിയോപോര്‍ട്ടല്‍

ഇന്റര്‍നെറ്റ്‌ അധിഷ്ടിതമായ മധ്യപ്രദേശ് സ്പേഷ്യല്‍ ഡാറ്റാ ഇന്ഫ്രാസ്ടക്ചര്‍ സംസ്ഥാനത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ആരായുന്നതിനും ഭൂമിശാസ്ത്രം, ജനസംഖ്യ, കൃഷി, എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നതിനും ഉപയോക്താവിനെ സഹായിക്കുന്നു

കര്‍ണാടക എസ്. ഡി.ഐ.

ഇന്റര്‍നെറ്റ്‌ അധിഷ്ടിതമായ കര്‍ണ്ണാടക സ്പേഷ്യല്‍ ഡാറ്റാ ഇന്ഫ്രാസ്ടക്ചര്‍ സംസ്ഥാനത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ആരായുന്നതിനും ഭൂമിശാസ്ത്രം, ജനസംഖ്യ, കൃഷി, എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നതിനും ഉപയോക്താവിനെ സഹായിക്കുന്നു. ഭാവിയില്‍ ഭൂവിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുന്നതിനും സൗകര്യം ഒരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പങ്കുവക്കപ്പെട്ട ഭൂവിരങ്ങള്‍ മറ്റു വകുപ്പുകള്‍ക്ക് പദ്ധതി ആസൂത്രണങ്ങള്‍ക്കും മറ്റും പരമാവധി പ്രയോജനപ്പെടുന്ന രീതിയില്‍ വിശകലനം ചെയ്യുന്നതിനും സൗകര്യം ഉണ്ട്.

കേരള ഫോറെസ്റ്റ് ജിയോ പോര്‍ട്ടല്‍

കേരള വനം വന്യജീവി വകുപ്പില്‍ ലഭ്യമായ ഭൂവിവരങ്ങള്‍ ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തി ഉപയോക്താക്കളില്‍ എത്തിക്കാന്‍ കേരള ഫോറസ്റ്റ് ജിയോപോര്‍ട്ടല്‍ കൊണ്ട് സാധ്യമാകുന്നു. കേരള വനം വന്യജീവി വകുപ്പിനുവേണ്ടി കേരള സ്പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനപ്പെടുത്തിയുള്ള കേരള ഫോറെസ്റ്റ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്. നിര്‍ദ്ധിഷ്ട അതിര്‍ത്തികള്‍, സംരക്ഷിത വനമേഖലകള്‍ കൃഷിയിടങ്ങള്‍, നദികള്‍, വിഭവങ്ങള്‍, എന്നിവയെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്തന്മാരെ പോര്‍ട്ടല്‍ സഹായിക്കുന്നു.

കേരള നിര്‍ണ്ണയ-സഹായ സംവിധാനം

പോര്‍ട്ടലുകളും ആപ്ളിക്കേഷന്‍ ക്ളയന്‍റുകളും ജിയോ സ്പേഷ്യല്‍ നിര്‍ണ്ണയ സഹായ സേവനങ്ങളുടെ ഒരു അഗ്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. ഈ സേവനങ്ങള്‍, നിര്‍ണ്ണയാധികാരമുള്ളവരെ, അവലോകനം ചെയ്യുന്നതിലും മറ്റു ഉപാധികള്‍ തെരഞ്ഞെടുക്കുന്നതിലും സഹായിക്കുന്നതിനായി വിതരണം ചെയ്യപ്പെട്ട ജിയോ സ്പേഷ്യല്‍ വെബ്ബ് സേവനങ്ങളിലേയ്ക് തുറന്ന പ്രവേശനം ലഭ്യമാക്കുന്നു. വിവരങ്ങളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ സമൂഹങ്ങളില്‍ നിന്നും സന്ദര്‍ഭാടിസ്ഥാനത്തിലുള്ള റിസള്‍ട്ട് ലഭ്യമാകുന്നതിനായി പ്രവര്‍ത്തന മാനേജ്മെന്‍റുകളെ ഭൗമ ഡി‌എസ്‌എസ് സഹായിക്കുന്നു. മറ്റാവശ്യങ്ങള്‍ക്കായി ശേഖരിക്കപ്പെട്ട ഡേറ്റയെ നിര്‍ണ്ണയാധികാരമുള്ളവര്‍ക്ക് കരസ്ഥമാക്കാനും ജിയോസ്പേഷ്യല്‍ വെബ്ബ് സേവനങ്ങള്‍ സഹായിക്കുന്നു.

കേരള ഭൂവിഭവ വിവര സംവിധാനം

കേരള ഭൂവിഭവ വിവര സംവിധാനം എന്നത് കേരളത്തിലെ കര-ഭൂജല സംബന്ധിയായ വിവരങ്ങളുടെ ഒരു സമാഹരണം ആണ്. പദ്ധതി ആസൂത്രണങ്ങൾക്കും മറ്റുമായി ഭൂവിവര അധിഷ്ഠിതമായ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള ലാൻഡ് യൂസ് ബോർഡ് ആണ് ഈ വിവരസഞ്ചയം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഭൂസ്വത്തിന്റെ അതിർത്തി വിവരങ്ങളുമായി ഭൂവിഭവ വിവരങ്ങളെ ബന്ധപ്പെടുത്തിയിരിക്കുന്നതു എന്നത് ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി മാനേജ്‌മെന്റ് - കേരള (IIITM-K) ആണ് പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയർ അടിസ്ഥാനമാക്കി ഈ വിവരസഞ്ചയം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പൊതുവിതരണ വകുപ്പ് നിര്‍ണ്ണയ-സഹായ സംവിധാനം

പൊതുവിതരണ നിര്‍ണ്ണയ-സഹായ സംവിധാനം പൂര്‍ണ്ണമായും ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചു എടുത്തിട്ടുള്ള ഈ നിര്‍ണ്ണയ-സഹായ സംവിധാനം പൊതുവിതരണ സമ്പ്രദായത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ലക്ഷ്യമിട്ടുള്ളതാണ്. വകുപ്പ് ഉദ്യോഗസ്ഥര്‍, പൌരന്മാര്‍, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു മാധ്യമങ്ങള്‍ എന്നുള്ളവര്‍ ഇതിന്റെ ഉപഭോക്താക്കളാണ്.

നഗരാസൂത്രണ വകുപ്പ് വിവര സഞ്ചയം

നഗരാസൂത്രണ വകുപ്പിന്റെ കൈവശം നിലവിലുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി ഉപയോഗപ്രദമാകണം എന്ന ഉദ്ധേശലക്ഷ്യത്തോടുകൂടി കേരള സ്പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സഹായത്തോടെ വികസിപ്പിച്ചെടുക്കുന്ന ഒരു വെബ് അധിഷ്ടിത ഒരു സമ്പര്‍ക്ക മുഖം ആണ് മാപ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചു എടുത്തിട്ടുള്ള ഈ സംവിധാനം ഉപയോഗിച്ച് നിര്‍ദ്ധിഷ്ട സ്ഥലത്തിന്റെ നഗരാസൂത്രണ മേഖലാ തരംതിരിവുകളെ കുറിച്ച് അറിയാവുന്നതാണ്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വിവര സഞ്ചയം

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ന്റെ കൈവശം നിലവിലുള്ള വിവരങ്ങള്‍ മറ്റു വകുപ്പുകള്‍ക്കും കൂടി ഉപയോഗപ്രദമാകണം എന്ന ഉദ്ധേശലക്ഷ്യത്തോടുകൂടി കേരള സ്പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സഹായത്തോടെ വികസിപ്പിച്ചെടുക്കുന്ന ഒരു വെബ് അധിഷ്ടിത ഒരു സമ്പര്‍ക്ക മുഖം ആണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മാപ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചു എടുത്തിട്ടുള്ള ഈ സംവിധാനം ഉപയോഗിച്ച് നിര്‍ദ്ധിഷ്ട അതിര്‍ത്തികള്‍, സംരക്ഷിത വനമേഖലകള്‍ കൃഷിയിടങ്ങള്‍, നദികള്‍, വിഭവങ്ങള്‍, എന്നിവയെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പോര്‍ട്ടല്‍ സഹായിക്കുന്നു.

കേരള സര്‍ക്കാര്‍

കേരള ഐടി മിഷന്റെ മേല്‍നോട്ടത്തില്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സി വികസിപ്പിച്ചെടുത്ത കേരളത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ ആണിത്. പൌരന്മാര്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ സര്‍ക്കാര്‍ സേവനങ്ങളിലേക്ക് എത്തിപ്പെടുക എന്നാ ഉദ്ധേശലക്ഷ്യത്തോടെ നാഷണല്‍ ഇ-ഗവേര്‍ണന്‍സ് പ്ലാനിന്റെ നിര്‍ദേശപ്രകാരം വികസിപ്പിക്കപ്പെട്ട ഈ പോര്‍ട്ടലിന്റെ പൂര്‍ണ്ണ ചുമതല കേരള ഐടി വകുപ്പിനാണ്.

കേരള ഐടി മിഷന്‍

കേരള സര്‍ക്കാര്‍ വിവര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഐടി മിഷന്‍ സംസ്ഥാനത്ത് ഇഗവേര്‍ണന്‍സ് നടപ്പിലാകാന്‍ വേണ്ടി നിലവില്‍ വന്ന സംരഭം ആണ്. കേരള ഐടി സെക്രട്ടറി ശ്രീ. ശിവശങ്കര്‍ ഐഎഎസ് അധ്യക്ഷനാനുയുള്ള ഐടിമിഷന്റെ മേധാവി ശ്രീ. സീരാം സാംബശിവറാവു ഐഎഎസ്ആണ്. ഐടി സംബന്ധമായ വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് എന്ന ചുമതലയും കേരള ഐടി മിഷനില്‍ നിക്ഷിപ്തമാണ്.

കേരള വിവര സാങ്കേതിക വകുപ്പ്

ഐടി കമ്പനികള്‍, ഉധ്യോഗാര്‍ത്തികള്‍, നിക്ഷേപകര്‍, ഡെവലപ്പേര്‍സ്, മറ്റു ഐടി സംരംഭകര്‍ എന്നിവര്‍ക്ക് ഒരു ഏകജാലക സംവിധാനം ഒരുക്കുക എന്ന ഉദ്ധേശത്തോടെയുള്ള ഒരു കേരള സര്‍ക്കാര്‍ സംരംഭം ആണ് കേരള ഐടി. കേരളത്തില്‍ നിലവിലുള്ള ഐടി സംരംഭങ്ങളായ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്‌, കോഴിക്കോട് സൈബര്‍ പാര്‍ക്ക് തുടങ്ങിയവയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ കേരള ഐടിയില്‍ ലഭ്യമാണ്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്സില്‍

ശാസ്ത്ര സാങ്കേതിക സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ 2002ല്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നിലവില്‍ വന്നത്.

കെഎസ്ഡിഐ ഉപഭോക്താക്കള്‍/സഹകരണ വകുപ്പുകള്‍

1 Animal Husbandry Department
2 Central Ground Water Board
3 Centre for Development of Advanced Computing (CDAC)
4 Centre for Development of Imaging Technology (C-DIT)
5 Centre For Geo - Information Science and Technology
6 Centre for Water Resources Development and Management (CWRDM)
7 Civil Supplies Department
8 Department of Geography
9 Department of Agriculture
10 Department of Archaeology
11 Department of Geology
12 Department of Ground Water
13 Department of Irrigation
14 Department of Mining and Geology
15 Department of Revenue
16 Department of Town & Country Planning
17 Directorate of Soil Survey and Soil Conservation Unit
18 Directorate of Survey and Land Records
19 E-Health
20 Indian Institute of Information Technology and Management-Kerala (IIITM-K)
21 Information Kerala Mission (IKM)
22 Institute of Land and Disaster Management (ILDM)
23 IT @ School
24 Jawaharlal Nehru Tropical Botanic Garden and Research Institute
25 Kerala Agricultural University
26 Kerala Forest Research Institute (KFRI)
27 Kerala Forests and Wildlife Department
28 Kerala Institute of Local Administration (KILA)
29 Kerala Land Information Mission (KLIM)
30 Kerala Motor Vehicle Department
31 Kerala Police Department
32 Kerala Public Works Department
33 Kerala State Aids Control Society
34 Kerala State Coastal Area Development Corporation
35 Kerala State Council for Science, Technology and Environment
36 Kerala State Disaster Management Authority
37 Kerala State Electricity Board Limited (KSEB)
38 Kerala State Electronic Development Corporation Limited (Keltron)
39 Kerala State Landuse Board (KSLUB)
40 Kerala State Planning Board
41 Kerala State Remote Sensing and Environment Centre (KSREC)
42 Kerala State Road Transport Corporation (KSRTC)
43 Kerala Sustainable Urban Development Project (KSUDP)
44 Kerala Tourism Development Corporation Limited
45 Land Revenue Department
46 Local Self Government Department (LSGD)
47 Minor Irrigation Department
48 National Centre For Earth Science Studies (NCESS)
49 National Informatics Centre (NIC), Kerala
50 National Rural Health Mission (NRHM)
51 National Transportation Planning and Research Centre (NATPAC)
52 State Election Commission
53 State Institute of Rural Development (SIRD)
54 The Kerala Institute for Research, Training and Development Studies of SC/ST (KIRTADS)

Gallery

സ്ഥിരം സംശയങ്ങള്‍

1. . കേരള എസ്.ഡി.ഐ. ജിയോ പോര്‍ട്ടലില്‍ എന്തുതരം ഉള്ളടക്കമാണ്‌ കാണാവുന്നത്‌ ?
കേരള എസ്.ഡി.ഐ. ജിയോ പോര്‍ട്ടലില്‍ മൂന്നു തരം ഭൗമശാസ്ത്ര ഉള്ളടക്കം ലഭ്യമാണ്:
  • സ്പേഷ്യല്‍/നോണ്‍ സ്പേഷ്യല്‍ വിവരങ്ങള്‍
  • രേഖകളും ഇമേജറിയും
  • വിഭവങ്ങള്‍
ഓരോ വിഭാഗത്തിലും ധാരാളം ഉള്ളടക്കങ്ങള്‍ ഉണ്ട്.
  • ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ വിവരം സെര്‍ച്ച്‌ ചെയ്യണം.
  • ഷോപ്പിംഗ്‌ കാര്‍ട്ട് ഉപയോഗിച്ചു നിങ്ങളുടെ മാപ്പിലേക്കോ പോര്‍ട്ടലിലേക്കോ അല്ലെങ്കില്‍ മാപ്പ് സര്‍വീസസ് നേരിട്ട് ചേര്‍ക്കുക.
  • മാപ് ഫയലുകള്‍, മാറ്റമില്ലാത്ത മാപ് രൂപങ്ങള്‍, ഭൗമശാസ്ത്ര വിവരങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ക്കും താല്പര്യം ഉണ്ടെങ്കില്‍ രേഖകള്‍ക്ക് വേണ്ടി തിരയുക.
2. ഏതു തരം ഡേറ്റയാണ് ലഭ്യമായിട്ടുള്ളത്?
ഇന്ത്യ ജിയോ പോര്‍ട്ടലില്‍ കണ്ടുപിടിച്ചു ഉപയോഗിക്കുന്നതിനായി വിവിധ തരം ഇനങ്ങളിലുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഇവ താഴെപ്പറയുന്നവയാണ്:
  • 1. ചലനാത്മക വിവരങ്ങളും മാപ്പുകളും- ഭൗമശാസ്ത്ര വിവരദായക സിസ്റ്റം (ജി.ഐ.എസ്.) ഉപയോഗിക്കുന്നവര്‍ക്ക് അപ്പപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളിലേയ്കും വെബ്‌ മാപ്‌സേവനം (Web Map സർവീസസ് ) വഴി ജിയോ പോര്‍ട്ടല്‍ മാപ് ദര്‍ശിനി (വ്യുവര്‍) ഉപയോഗിച്ച് എത്താവുന്നതാണ്.
  • ഡൗണ്‍ലോഡ് ചെയ്യാവുന്ന വിവരങ്ങള്‍ -ജി.ഐ.എസ്. സോഫ്ട്വേറിലേക്ക് പ്രാദേശിക തലത്തില്‍ കടക്കുന്നതിനു നിങ്ങള്‍ കാണുന്ന ഡിജിറ്റല്‍ വിവരങ്ങളുടെ കസ്റ്റം ഡൗണ്‍ലോഡിന് നിങ്ങളെ പ്രാപ്തരാക്കുന്നു.( ഇത് അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ.) വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള പ്രത്യേക അവകാശങ്ങള്‍ക്ക് കെ‌.എസ്.ഡി.ഐ. ഭരണ വിഭാഗവുമായും ബന്ധപെടുക.
3. ഒരാള്‍ക്ക് എങ്ങനയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കാന്‍ കഴിയും?
കേരള എസ്.ഡി. ഐ. ജിയോ പോര്‍ട്ടലിലേക്ക് രണ്ടു തരം ഉള്ളടക്കം അയച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയും.
  • കേരള എസ്.ഡി. ഐ. ജിയോ പോര്‍ട്ടലിലേക്ക് രണ്ടു തരം ഉള്ളടക്കം അയച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയും.
  • മാപ് സേവനങ്ങളും ഇന്‍റര്‍നെറ്റ്‌ മാപ്പിംഗ് സന്പ്രദായങ്ങളും സൂചിപ്പിക്കുന്ന ഭൂവിവരങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ (മെറ്റാഡേറ്റ) പ്രസിദ്ധീകരിക്കാനും ഓണ്‍ലൈനില്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്നു.
  • ഉപഭോക്താകള്‍ക്ക് വിവരങ്ങള്‍ എത്തിപിടിക്കാനും ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും വേണ്ടി ഭൗമശാസ്ത്ര വിവരങ്ങള്‍, മാപ്പുകള്‍, വിഭവശേഷി മറ്റുപ്രവര്‍ത്തനങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന മെറ്റാഡേറ്റ പ്രസിദ്ധീകരിക്കുന്നതിനു കഴിയുന്നു."
4. ഒരു മാപ് സേവനം (സർവീസ്) എങ്ങനെ പ്രസിദ്ധീകരിക്കാം?
കേരള ജിയോ പോര്‍ട്ടലില്‍ നിങ്ങളുടെ മാപ് സര്‍വീസസ് പ്രസിദ്ധീകരിക്കുന്നത് വേഗത്തിലും എളുപ്പത്തിലും ചെയ്യാവുന്നതാണ്. കേരള ജിയോ പോര്‍ട്ടല്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഭാഷയിലൂടെ ഇന്‍റര്‍നെറ്റ്‌ മാപ്പ് സര്‍വറോടുകൂടിയ ഒരു മാപ് സര്‍വീസ്സ് നടപ്പാക്കുക. നിങ്ങള്‍ക്കുള്ള ഭൗമശാസ്ത്ര വിവരങ്ങള്‍ ഉപയോഗിച്ച് മാപ്‌ സര്‍വീസ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനു നിങ്ങളുടെ ഇന്‍റര്‍നെറ്റ്‌ മാപ് സര്‍വര്‍ സോഫ്ട്വെയര്‍ ഉപയോഗപെടുത്തുക. അതിനു ശേഷം, കേരള ജിയോ പോര്‍ട്ടലില്‍ ഒരു പ്രസാധകനായി രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ മാപ്പ് സര്‍വീസ്സ് സൂചിപ്പിക്കുന്ന മെറ്റാ ഡേറ്റാ പ്രസിദ്ധീകരിക്കുകയും ചെയ്യാം.
5. ജിയോ പോര്‍ട്ടല്‍ സിസ്റ്റത്തിന്‍റെ ഉടമസ്ഥന്‍ ആരാണ്?
കേരള സര്‍ക്കാറിന്റെ കെ‌.എസ്.ഐ.ടി.എം. ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവയുടെ കീഴില്‍, സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ ആവശ്യങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങളിലേയ്ക് ശാസ്ത്രജ്ഞന്മാര്‍ക്കും മറ്റു ഉപയോക്താക്കള്‍ക്കും എത്തുന്നതിനും വേണ്ടിയുള്ള പ്രോഗ്രാമാണ് കേരള സംസ്ഥാന സ്പേഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ (കെ.എസ്.എസ്.ഡി. ഐ.)
6.  ജിയോ പോര്‍ട്ടല്‍ സിസ്റ്റത്തിലേക്ക് ആര്‍ക്കെല്ലാം പ്രവേശിക്കാം
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തുകൊണ്ട് , വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഗവണ്മെന്‍റേതര സംഘടനകള്‍, വിദ്യാഭ്യാസകേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ശാസ്ത്ര സംഘടനകള്‍ എന്നിവയ്ക് കേരള ജിയോ പോര്‍ട്ടലിലേക്ക് പ്രവേശിക്കാം. അഡ്മിനിസ്ട്രേറ്റര്‍ രൂപംകൊടുക്കുന്ന ഓരോരുത്തരുടെ റോള്‍ അനുസരിചാണ് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കു ആവശ്യമുള്ള പ്രത്യേകമായ മാപ് വിശദാംശങ്ങളിലേക്ക് കടക്കാന്‍ കഴിയുന്നത്‌.
7.  എങ്ങനെ ഈ സിസ്റ്റം ഉപയോഗിക്കാം?
കേരള എസ്.ഡി.ഐ യുടെ ഭൗമശാസ്ത്ര ഉള്ളടക്കത്തിലേക്കും വിശദാംശങ്ങളിലേക്കും ലോഗിന്‍ അവകാശം വഴി എത്തുന്നതിനും സൈറ്റ് കാണുന്നതിനും ജിയോ പോര്‍ട്ടല്‍ സൗകര്യം ഒരുക്കുന്നു. ജിയോ പോര്‍ട്ടല്‍ മാപ് ദര്‍ശന വിഭാഗം (ജിയോ പോര്‍ട്ടല്‍ മാപ്പ് വ്യുയിംഗ് മോഡ്യൂള്‍ );
  • മാപ് ദര്‍ശന വിഭാഗം സംസ്ഥാനത്തിന്റെയും ജില്ലകളുടെയും അതിര്‍ത്തികളും മറ്റ് വിവരപാളികളും വിവിധ മാപ് അളവ് മാനദണ്ഢങ്ങളില്‍ ദൃശ്യമാകുന്നു.
  • വിവരപാളികളെ ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാം.(ഓണ്‍/ഓഫ്‌)
  • പൊതു മാപ് സഞ്ചാര ഉപകരണങ്ങള്‍ (ജനറല്‍ മാപ്പ് നാവിഗേഷന്‍ ടൂള്‍സ്) ഇവയാണ്: സൂം, പാന്‍, പൂര്‍ണ്ണ ദൃശ്യം, മുന്‍ ദൃശ്യവും, അടുത്ത ദൃശ്യവും, വേര്‍തിരിച്ചു മനസിലാക്കുക, അളവ്, റിഫ്രഷ്, ലോഡ്/സേവ് സന്ദര്‍ഭം.
  • ടൂള്‍ ബാറില്‍ നിന്നുള്ള സെലക്ട്‌ ടൂള്‍ ഉപയോഗിച്ച് കീ വേര്‍ഡ് സെര്‍ച്ച് അഥവാ സ്പേഷ്യല്‍ എകസ്റ്റന്‍റ് വഴി ലഭ്യമായ സേവനങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിനു ഡിസ്കവറി ടാബ് ഉപയോക്താവിനെ സഹായിക്കുന്നു. ’വ്യു ഓണ്‍ മാപ്പ് ക്ലിക്ക്’ ചെയ്യുന്പോള്‍ മാപ് ദര്‍ശിനിയില്‍ (മാപ്പ് വ്യുവര്‍ ) ആവശ്യമായ വിവരപാളി തെളിഞ്ഞുവരികയും വിവരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.
  • ക്വൊറി മോഡ്യൂള്‍ (സെര്‍ച്ച്‌); ആവശ്യമുള്ള ഫലം ലഭിക്കുന്നതിനു വേണ്ടി ആട്രിബ്യുട്ടുകള്‍ സ്പേഷ്യല്‍ അഥവാ രണ്ടും ചേര്‍ന്നവ എന്നിവയെപറ്റിയുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നതിന് ഇത് സൗകര്യം ഒരുക്കുന്നു.
  • എക്സ്പോര്‍ട്ട്‌ മോഡ്യൂള്‍: ഒരു പ്രത്യേക വിവരപാളി (ലെയര്‍) തെരഞ്ഞെടുത്തു ജി.എം.എല്‍. അല്ലെങ്കില്‍ ഷേപ്പ് ഫയല്‍ ഫോര്‍മാറ്റിലേക്ക് അത് അയക്കുന്നതിനു ഉപയോക്താവിനെ അനുവദിക്കുന്നു.(അംഗീകൃത‌ ഉപയോക്തകള്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ .)
  • ബ്രൗസ് മോഡ്യൂള്‍ അപ്രധാന ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മാപ് സേവനങ്ങള്‍ തങ്ങളുടെ മാപ് ദര്‍ശിനിയില്‍ ചേര്‍ത്ത് കാണുന്നതിനു ഉപയോക്താക്കളെ അനുവദിക്കുന്നു.
  • പ്രോഡക്‌റ്റ് ക്യാറ്റലോഗ് : കെ.എസ്.എസ്.ഡി.ഐ. വിവര റിപോസിറ്ററിയില്‍ പ്രക്ഷിതമായിട്ടുള്ള വെബ്‌ സര്‍വീസുകള്‍ റിമോട്ട് ലൊക്കേഷനുകളെ തെരഞ്ഞുപിടിക്കുന്നതിനു ഉപയോക്താവിനെ അനുവദിക്കുന്നു. ഇതു തെരഞ്ഞെടുക്കപ്പെട്ട ലെയറിന്റെ (മെറ്റാഡേറ്റാ സ്റ്റാന്‍ഡേര്‍ഡ് 2.0)
മെറ്റാ ഡേറ്റാ നല്‍കുന്നു ഡേറ്റാ മാനേജര്‍ ഫങ്ഷനാലിറ്റി (കെ.എസ്.എസ്.ഡി. ഐ. ഭരണ വിഭാഗം മാത്രം.)
  • കെ.എസ്.ഡി. ഐ. സര്‍വീസ് റിപോസിറ്ററിയില്‍ പ്രസിദ്ധീകൃതമായ സര്‍വീസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹാര്‍വസ്റ്റ് ഓപ്ഷന്‍ ഉപയോക്താവിനെ അനുവദിക്കുന്നു."
  • രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സേവനങ്ങളിലേക്ക് പ്രവേശിക്കുകയും അവ ദര്‍ശിക്കുകയും സംശയങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യാം.
  • അത്തരം സേവനങ്ങള്‍ക്കു വേണ്ടി മെറ്റാ ഡേറ്റാ വിശദാംശങ്ങള്‍ കാണുകയും പുതിയവ ചേര്‍ക്കുകയും ചെയ്യാം.
8. ജിയോ പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിനുള്ള ഏറ്റവും മെച്ചപ്പെട്ട റസല്യൂഷന്‍ എന്താണ്?
ഫയര്‍ ഫോക്സ് 3.5; 1024 x 768 റസല്യൂഷന്‍ ഐ. ഇ. 8 എന്നിവയില്‍ ഇത് നന്നായി കാണാന്‍ കഴിയും.
9.  കേരള ജിയോ പോര്‍ട്ടലിന്‍റെ വിശേഷത എന്താണ്?
കേരള ജിയോ പോര്‍ട്ടലിന്‍റെ വിശേഷത ഇതാണ്:
  • വിവര ഇനങ്ങള്‍
  • മാപ് ഡിസ്കവറി
  • സ്പേഷ്യല്‍, നോണ്‍-സ്പേഷ്യല്‍ സേര്‍ച്ച്‌
  • മെറ്റാഡേറ്റ കാണുക
  • മാപ് ദര്‍ശിനി ( മാപ് വ്യുവര്‍)
  • ഭൗമപ്രവര്‍ത്തനം
  • ഡേറ്റ പ്രസിദ്ധീകരിക്കുക
  • പ്രിന്‍റ് ചെയ്യുക
  • മുന്‍നിര്‍വചിത ചോദ്യങ്ങള്‍ (പ്രീ ഡിഫൈന്‍ഡ് ക്വയറീസ്)
10. കേരള എന്‍. എസ് .ഡി .ഐ. ജിയോ പോര്‍ട്ടലില്‍ ഡേറ്റാ കാറ്റഗറിക്കുള്ള പ്രാധാന്യം ഏതു തരത്തിലാണ്?
ഒരു പ്രത്യേക വിഷയത്തിനോ വിവര സമൂഹത്തിനോ വേണ്ടി വിവിധ ഇനങ്ങളിലുള്ള ഭൗമശാസ്ത്ര വിവരങ്ങള്‍ കണ്ടുപിടിച്ചു അവയിലേക്കു പ്രവേശിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.
11. ഇന്ത്യ ജിയോ പോര്‍ട്ടലില്‍ നിന്ന് മാപ് വ്യുവറിലേക്ക് ഉള്ളടക്കം എങ്ങനെ ചേര്‍ക്കാം?
ഒരു മാപ് സര്‍വീസ് എന്ന നിലയിലുള്ള ഉള്ളടക്കം നിങ്ങള്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഓണ്‍ മാപ്പ് ബട്ടന്‍ അമർത്തുമ്പോൾ റഫറന്‍സ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മാപ് ജിയോ പോര്‍ട്ടലിന്റെ മാപ്പ് വ്യുവറില്‍ ചേര്‍ക്കപ്പെടും.

KSDI Profile


  • കെ.എസ്.ഡി.ഐ നോഡല്‍ ഓഫീസ്, അക്ഷയ സ്റ്റേറ്റ് ഓഫീസ്, കൊച്ചു മഠത്തില്‍ ബില്‍ഡിംഗ്‌, മാഞ്ഞാലിക്കുളം റോഡ്‌, തമ്പാനൂര്‍, തിരുവനന്തപുരം, 695001 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
  • നവീകരിച്ച കെ.എസ്.ഡി.ഐ ജിയോ പോര്‍ട്ടലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
  • കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ പുതിയ ഡയറക്ടര്‍ ആയി ശ്രീ. സീറാം സംബശിവ റാവു ഐഎഎസ് ചുമതലയേറ്റു.
  • ഇ-ഗവര്‍ണന്‍സിനോട് യോജിക്കുന്ന സ്വതത്ര മാനദന്ധങ്ങളുടെ (ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്) രൂപരേഖ ഇന്ത്യ ഗവണ്മെന്‍റ് പുറപ്പെടുവിച്ചു.
  • മാര്‍ച്ച്‌ 3ന് തിരുവനന്തപുരത്തെ ഐഎംജി ഹാളില്‍ വച്ച് കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ പ്രാമുഖ്യത്തില്‍ ഒരു മുഴുദിന ശില്‍പ്പശാല സംഘടിപ്പിച്ചു. . സംസ്ഥാനത്തെ 50-ഓളം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
  • കെ.എസ്.ഡി.ഐ യുടെ സേവങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട്‌ കേരള വനം വകുപ്പിന്റെ "കേരള ഫോറെസ്റ്റ് ജിയോപോര്‍ട്ടല്‍" നിലവില്‍ വന്നു.
  • 2013 ലെ ഏറ്റവും പുരോഗമനോന്മുഖമായ ജിയോസ്പേഷ്യല്‍ സംസ്ഥാനം എന്നുള്ള ഇന്ത്യ ജിയോസ്പേഷ്യല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് കെ.എസ്.ഡി.ഐ ക്ക് ലഭിച്ചു.
  • 2015 ലെ സ്കോച് അവാര്‍ഡ് കെ.എസ്.ഡി.ഐ ക്ക് ലഭിച്ചു.
  • IIITM-K യിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പാഠ്യപദ്ധതിയുടെ ഭാഗമായി രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ജിഐഎസ് പരിശീലനം നല്‍കി.